‘ബയലാട്ടം’ – ജീവൻ ചാക്ക പ്രധാന വേഷത്തിൽ1 min read

 

കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബയലാട്ടം .എൻ .എൻ .ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ജാക്ക് ഫ്രൂട്ട്, ട്രാക്കിംങ് ഷാഡോ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയ ജീവൻ ചാക്ക ആണ്.

സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ആദ്യകാലങ്ങളിൽ നിരവധി കോമഡി സീരിയലുകളിൽ പ്രധാന വേഷം അവതരിപ്പിച്ച ജീവൻ ആദ്യമാണ് ഒരു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്ര കവിയുമായ ഗോവിന്ദപൈയുടെ ജീവിതത്തെ ആധാരമാക്കി ജെ.കെ.മഞ്ചേശ്വർ എഴുതിയ ഹിന്ദുസ്ഥാൻ ഹമാര എന്ന നോവലിനെ ഇതിവൃത്തമാക്കി നിർമ്മിക്കുന്ന ബയലാട്ടം കാസർകോഡും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം തുടങ്ങും.

ഗോൾഡൻ ഫിലിംസ് നിർമ്മിക്കുന്ന ബയലാട്ടം എൻ എൻ.ബൈജു സംവിധാനം ചെയ്യുന്നു. രചന – ജെ.കെ. മഞ്ചേശ്വർ,ക്യാമറ -സൻജയ്കുമാർ, പി.ആർ.ഒ- അയ്മനം സാജൻ.ജീവൻ ചാക്കയോടൊപ്പം ഗാത്രി വിജയും, മലയാളം, കന്നട ഭാഷകളിലെ താരങ്ങളും വേഷമിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *