24/1/23
തിരുവനന്തപുരം :ബി ബി സി യുടെ ഡോക്യൂമെന്ററി ഇടതു സംഘടനകൾ പ്രദർശിപ്പിച്ചു. തിരുവനന്തപുരത്ത് DYFI യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനം നടത്തുന്ന പൂജപ്പുര റോഡ് പോലീസ്. തിരുമല പൂജപ്പുര റോഡ് ആണ് പോലീസ് അടച്ചത്.
നേരത്തെ ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനംനടന്നത്. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം.
കോഴിക്കോട് മുതലക്കുളം സരോജ് ഹാളില്‍ ഡിവൈഎഫ്‌ഐയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തടയുമെന്ന ബിജെപിയുടേയും യുവമോര്‍ച്ചയുടേയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹാളിന് പുറത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം കണ്ണൂര്‍ ക്യാമ്പസിൽ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. മങ്ങാട്ടു പറമ്പിൽ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്‌എഫ്‌ഐ തീരുമാനിച്ചിരുന്നത്. ക്യാമ്പസിൽ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന് ക്യാംപസ് ഡയറക്ടര്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് തുടങ്ങി സംസ്ഥാനത്തെ കലാലയങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.