തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി ഡി ജെ എസ്. നാല് സീറ്റുകളാണ് പാർട്ടിക്കുള്ളത്.
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. കോട്ടയത്ത് എൻ ഡി എ വിജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.
ഇടുക്കിയില്‍ സംഗീത വിശ്വനാഥാണ് സ്ഥാനാർത്ഥി.ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗീത മത്സരിച്ചിരുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. മാവേലിക്കരയില്‍ ബിജു കലാശാലയും, ചാലക്കുടി കെ എ ഉണ്ണികൃഷ്ണനും മത്സരിക്കും.
ഇന്നലെ ചേർന്ന സംസ്ഥാ കമ്മിറ്റിയിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ആറ് മാസമായി താഴെത്തട്ടില്‍ പ്രചാരണം ആരംഭിച്ചിരുന്നെന്ന് തുഷാർ വ്യക്തമാക്കി.