തിരുവനന്തപുരം :ഭാരതീയ വ്യാപാരി വ്യവസായി സംഘം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി.
ആശാവർക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി പി ഓ ജംഗ്ഷനിൽ നിന്നും നടത്തിയ മാർച്ചിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ മഹാനഗരം സമിതി യൂണിറ്റുകൾ പങ്കെടുത്തു. സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്ണയിൽ വലിയശാല സതീ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഉത്ഘാടനം ചെയ്യുകയും ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ചാല മണി, സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർ,ജില്ലാ പ്രസിഡൻറ് ശ്രീകുമാർ,,എന്നിവർ പങ്കെടുത്തു.
മഹാനഗരം ജനറൽ സെക്രട്ടറി ബിന്ദു കുമാർനന്ദി അർപ്പിച്ചു. ആശ വർക്കർ മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഷോൾ അണിയിക്കുകയും ചെയ്തു