വ്യാപാരികളുടെ സംരക്ഷണത്തിനായി പൊരുതാനുറച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം, തിരുമംഗലം സന്തോഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു1 min read

തിരുവനന്തപുരം :വ്യാപാരി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമനടത്താനുറച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം.

ഭാരതിയ വ്യാപാരി വ്യവസായി സംഘo നെയ്യാറ്റിൻകര താലൂക്ക് സമ്മേളനവും ജില്ല പ്രതിനിധി സമ്മേളനവും താലൂക്ക് പ്രസിഡന്റ് എസ്.വിജയന്റെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാൻ തിരുമംഗലം സന്തോഷ് സ്വാഗതം പറയുകയും പ്രസ്തുത സമ്മേളനം സംസ്ഥാന പ്രസിഡന്റ് അജിത് കർത്താ ഉത്ഘാടനം ചെയ്തു. വരിഷ്ഠ ജനവന്ദന അവാർഡ്കൾ ഡോ.ബിജു രമേശ് വിതരണം ചെയ്തു. വെങ്കിട്ടരാമ ശർമ്മ, ചാല ജി.എസ്. മണി, വി.വി.എസ് ജില്ലാ പ്രസിഡന്റ് വി.ശ്രീകുമാർ ,അഡ്വ. നാരയണ എസ് തമ്പി , പാൽ കുളങ്ങര വിജയൻ , എൻ. രാജേഷ് കുമാർ , ഇടയ്ക്കോട് സുധി ,എന്നിവർ ആശംസ പ്രസംഗം നടത്തി ,

പൊതുപ്രവർത്തകനും, നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ തിരുമംഗലം സന്തോഷിനെ താലൂക്ക് പ്രസിഡന്റായി തെരഞ്ഞെടുത്ത് യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *