തിരുവനന്തപുരം : സ്പോർട്സ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024 ലെ സ്റ്റാർ മേക്കർ പുരസ്‌കാരത്തിന് ഭാസ്കർ ശ്രീറാം അർഹനായി. സ്പോർട്സ് രംഗത്തെ മികവിനും സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം.മേയ് 24 ശനിയാഴ്ച എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
തിരുവനന്തപുരം കോട്ടയ്ക്കകം സ്വദേശിയായ ഭാസ്കർ ശ്രീറാം ടെക്നോപാർക്ക് ജീവനക്കാരനാണ് .ലോകത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വെജിറ്റേറിയൻ ക്ലാസ്സിക് പവർ ലിഫ്റ്റർ എന്ന അംഗീകാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഭാസ്കർ സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റിലി ഏബിളിന്റെ തിരുവനന്തപുരം ജില്ലാ ട്രഷററും
വീൽ ചെയർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ സംസ്ഥാന കോ -ഓർഡിനേറ്ററുമാണ്.