8/2/23
തിരുവനന്തപുരം :മോദി പ്രഭാവം ഇത്തവണ കേരളത്തിൽ തങ്ങൾക്ക്ഗുണം ചെയ്യുമെന്ന് കണക്ക്ക്കുട്ടലിൽ ബിജെപി.നേതാക്കളുടെ തൊഴുത്തിൽ കുത്ത് മാറാതെ ഒന്നും സംഭവിക്കില്ലെന്ന് അണികൾ.
തിരുവനന്തപുരം,ആറ്റിങ്ങല്‍,പത്തനംതിട്ട,തൃശ്ശൂർ ,പാലക്കാട്,കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷവയ്ക്കുന്നു.ബി.ജെ.പിക്ക് ഇതുവരെവിജയിക്കാനാകാത്ത കേരളത്തില്‍ ഇത്തവണ സാദ്ധ്യത കൂടിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി മുന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സുധീര്‍ കണ്‍വീനറായി മൂന്നംഗസമിതി രൂപീകരിച്ചിട്ടുണ്ട്. ബി.ഗോപാലകൃഷ്ണന്‍, പ്രകാശ് ബാബു തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആഗസ്റ്റ് മുതല്‍ മൂന്നു മാസം ബൂത്ത് പുനഃസംഘടന,നവംബര്‍ മുതല്‍ മൂന്നു മാസം ഫണ്ട് ശേഖരണം,ഫെബ്രുവരി മുതല്‍ മൂന്നു മാസം പൊതുപരിപാടികള്‍ എന്നിങ്ങനെ ചിട്ടയായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.പൊതുപരിപാടികള്‍ ഫെബ്രുവരി 11,12തീയതികളില്‍ ദീനദയാല്‍ബലിദാന്‍ ദിനാചരണത്തോടെ തുടങ്ങും. 20മണ്ഡലങ്ങളിലും സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഓരോദിവസത്തെ പദയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തില്‍ ജനപ്രീതി കൂടിയിട്ടുമുണ്ട്. സംസ്ഥാനത്ത് മൂന്നിലൊന്ന് വോട്ടര്‍മാര്‍ മോദിയെ ഇഷ്ടപ്പെടുന്നവരാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. പ്രവര്‍ത്തനം പോരെന്ന് കേന്ദ്രനേതൃത്വം ലോക്‌സഭാതിരഞ്ഞെടുപ്പിനായി നിര്‍ദ്ദേശിച്ചിട്ടുളള തരത്തില്‍ ചിട്ടയായ മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വത്തിന് അഭിപ്രായമുണ്ട്. ഏതെങ്കിലും തരത്തിലുള്ള കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളായി സംസ്ഥാനത്ത് 33 ലക്ഷം കുടുംബങ്ങളുണ്ടെന്നാണ് പാര്‍ട്ടിറിപ്പോര്‍ട്ട്.ജനുവരി 12മുതല്‍ 31വരെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഗൃഹസംമ്പർഗം നടത്താന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പകുതിപോലും പൂര്‍ത്തിയായില്ല.ഇതോടെ പദ്ധതി മാര്‍ച്ച് 31വരെ നീട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
കേന്ദ്രത്തിന്റെ പച്ചപ്പിൽ മതിമറക്കാതെ താഴെത്തട്ടിൽ ‘മേലനങ്ങി’പണിയെടുക്കാൻ അമിത്ഷായുടെ കർശന നിർദ്ദേശമുണ്ട്.മോദി ആരാധകർ കേരളത്തിൽ ഏറെയുണ്ടെങ്കിലും നേതാക്കൾക്കിടയിലെ ഐക്യമില്ലായിമയും, പടല പിണക്കവും തലവേദനയാകുമെന്നാണ് അണികൾ പറയുന്നത്.