1/7/23
തിരുവനന്തപുരം :കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം കേന്ദ്ര മന്ത്രിസഭാ അഴിച്ചു പണിയിൽ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ ബിജെപി യുടെ ജനകീയ മുഖമായ പ്രിയ നടൻ സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി പദവി നൽകിയെന്നുമെന്നതാണ് പുറത്തു വരുന്ന വാർത്തകൾ.
സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍ സജീവമാണ്. അദ്ദേഹം മന്ത്രിയാകുമെന്ന് കഴിഞ്ഞവര്‍ഷവും അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനസംഘടന ഉടന്‍ ഉണ്ടാകുമെന്ന സൂചന ശക്തമായത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
യോഗത്തിലെ ജെ.പി നഡ്ഡയുടെ സാന്നിധ്യമാണ് പാര്‍ട്ടിയിലും പുനസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. സംസ്ഥാന നേതൃത്വങ്ങളിലടക്കം മാറ്റമുണ്ടായേക്കുമെന്ന സൂചനയുമുണ്ട്.