തിരുവനന്തപുരം നഗരത്തിൽ അടിക്കടി ഉണ്ടാക്കുന്ന തെരുവ് നായ ആക്രമണത്തിൽ പ്രതിഷേധിച്ചു നഗരസഭ ഭരണ സമിതിക്കെതിരെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി.
പ്രസ്തുത ധർണ്ണ ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ശ്രീ കരമന ജയൻ ഉദ്ഘാടനം ചെയ്തു.
സ്കൂളുകൾ തുറക്കാൻ പോകുന്ന സമയത്തു തെരുവ് നായ ശല്യം കൂടുന്നതും, തെരുവ് വിളക്കുകൾ കത്താത്തതും രക്ഷിതാക്കൾക്കിടയിൽ ഭീതി ജനിപ്പിക്കുന്നതാണെന്നു കരമന ജയൻ പറഞ്ഞു. വളരെയധികം അഴിമതിയും കെടുകാര്യയസ്ഥതയും നിറഞ്ഞ ഒരു ഭരണ സമിതി ആണ് തിരുവനന്തപുരം നഗര സഭ ഭരിക്കുന്നത് എന്ന് പറയുകയുണ്ടായി. ആരാധനയോടെ കണ്ടിരുന്ന ഒട്ടനവധി മേയർമാർ ഭരിച്ച തിരുവനന്തപുരം നഗരസഭ ഇപ്പോൾ ഭരിക്കുന്നത് കുട്ടിക്കളി മാറാത്ത ഒരു റിമോട്ട് കണ്ട്രോൾഡ് മേയർ ആണെന്നും കരമന ജയൻ പറയുകയുണ്ടായി.
ധർണ്ണയിൽ ബിജെപി നഗരസഭ പാർലമെന്റ്റി പാർട്ടി ലീഡർ എം ആർ ഗോപൻ, മുതിർന്ന കൗൺസിലർമാരായ അശോക് കുമാർ, കരമന അജിത് വി ജി ഗിരി കുമാർ, മുൻ കൗൺസിലർമാരായ മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ് തുടങ്ങിയവർ സംസാരിച്ചു.