26/7/22
തിരുവനന്തപുരം :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ലഭിച്ച ഒരോട്ട് ആകസ്മികമയല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ആ വോട്ട് കേരളത്തിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാണാൻ പോകുന്ന… നടക്കാൻ പോകുന്ന രാഷ്ട്രീയ നാടകങ്ങളുടെ ചൂണ്ടുപലകയാണെന്ന് ഇവർ കരുതുന്നു.
കേരള നിയമസഭയിലുള്ള ഒരു എം എൽ എ കോട്ടയത്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കുമെന്നു സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ അവസാന ഘട്ടത്തിലാണ്. ഈ എംഎല്‍എയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് അനുകൂലമായി കേരളത്തില്‍ വോട്ട് ചെയ്തതെന്നാണ് സൂചന.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിവു മുഖങ്ങള്‍ ആയിരിക്കില്ല അവരുടെ സ്ഥാനാര്‍ത്ഥികളെന്നുമാണു സൂചന. തൃശൂരില്‍ സുരേഷ് ഗോപിയും,ആറ്റിങ്ങലില്‍ വി മുരളീധരനും മത്സരിക്കാനാണ് സാധ്യത . തിരുവനന്തപുരത്ത് നമ്പി നാരായണന്‍ അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയിട്ടില്ല.
മധ്യ കേരളത്തില്‍ സിറോ മലബാര്‍ സഭയില്‍ നിര്‍ണായക സ്വാധീനമുള്ള ഈ എംഎല്‍എയുടെ മണ്ഡലത്തില്‍ ഇതിന്റെ ഭാഗമായി കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കാനും നീക്കമുണ്ട്. ഇദ്ദേഹത്തെ മറ്റു ക്രൈസ്തവ സഭകളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഭരണഘടനാ ചുമതലയിലുള്ള ബിജെപിയിലെ ഒരു ഉന്നതന്‍ ഉടന്‍ മധ്യകേരളത്തില്‍ പര്യടനത്തിനെത്തും. കേരളാ കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലേക്കു തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതോടെ തങ്ങളുടെ രാഷ്ട്രീയ നീക്കത്തിനു ബിജെപിയും വേഗം കൂട്ടിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
2024ല്‍ എല്ലാ സംസ്ഥാനത്തു നിന്നും ബിജെപിക്ക് ലോക്‌സഭാ അംഗങ്ങളെ ഉറപ്പിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം. കേരളത്തില്‍ മാത്രമാണ് ഇതിന് വിരുദ്ധ സാഹചര്യമുള്ളത്. അതുകൊണ്ട് തന്നെ പല രാഷ്ട്രീയ അട്ടിമറികളും വരും ദിനങ്ങളില്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസിനെ(എം) പിളര്‍ത്തി യു.ഡി.എഫിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. ഈ നീക്കം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഒരു എംഎല്‍എയെ തന്നെ കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ്എം എല്‍എ. യെ എന്‍.ഡി.എയിലെത്തും. ഈ നീക്കത്തിനു പിന്തുണ തേടി ബിജെപി. ദേശീയ നേതൃത്വം രണ്ടു പ്രമുഖ സമുദായ സംഘടനകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.