ബ്ലിസ് ‘ – ഇന്ത്യൻ സ്ക്രീനിൽ പുതിയ വിഷയവുമായി ഒരു ചിത്രം. ചിത്രീകരണം തുടരുന്നു.1 min read

ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളി സിബി റ്റി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യമലയാള ചിത്രമാണ് ബ്ലിസ് . ന്യൂസിലാൻ്റിലും, കേരളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട് പാമ്പനാറിൽ പുരോഗമിയ്ക്കുന്നു.

ന്യൂസിലാൻ്റ് പ്രൊഡക്ഷൻ കമ്പനിയായ ലോംഗ് ഷോട്ട് പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ത്യൻ സ്ക്രീനിൽ ചർച്ച ചെയ്യപ്പെടാത്ത പുതിയൊരു വിഷയമാണ് ബ്ലിസ്  ചർച്ച ചെയ്യുന്നത്. മനുഷ്യ മനസിൻ്റെ അകവിതാനങ്ങളിൽ ഉറകൂടുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഏതൊക്കെ കരകളിൽ പ്രകമ്പനം സൃഷ്ടിക്കും എന്നുള്ള ചിന്തയെ ആധാരമാക്കി നിർമ്മിക്കപ്പെടുന്നസിനിമയാണ് ബ്ലിസ്.

രുചിയും, സ്വപ്നങ്ങളും ജീവിതങ്ങളെ കശക്കുമ്പോൾ സംഭവിക്കുന്ന പരിണിത ഫലങ്ങൾ ഈ മൂവി ചർച്ച ചെയ്യുന്നു.ലോല മോഹനമായ മനുഷ്യ മനസിനെ തൃപ്തിപ്പെടുത്താൻ, അത്യാർത്തിയുള്ള മനസ് ഏതറ്റം വരെ പോകും എന്നതിൻ്റെ അടർരൂപമാണ് ഈ ചിത്രം.

ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളിയായ സിബി റ്റി മാത്യുവിൻ്റെ ആദ്യമലയാള ചിത്രമാണ് ബ്ലിസ് .ന്യൂസിലാൻഡ് ഫിലിം അക്കാദമിയിൽ നിന്ന് ഫിലിം മേക്കിംങ് പഠിച്ച ഇദ്ദേഹം, ന്യൂയോർക്ക് ഫിലിം സ്കൂളിൽ നിന്ന് സ്ക്രിപ്റ്റ് റൈറ്റിംങ് പഠനവും പൂർത്തീകരിച്ചു. ന്യൂസിലാൻഡിലുള്ള വൗനൗ ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ കീയേറ്റീവ് ഡയറക്ടറായി വർക്ക് ചെയ്യുന്ന സിബി റ്റി മാത്യു, ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലുകളിൽ തിരഞ്ഞെടുത്ത അനേകം ടെലിഫിലിമുകളുടെ സംവിധായകൻകൂടിയാണ്.

ലോംങ് ഷോട്ട് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ബ്ലിസ് രചന, സംവിധാനം- സിബി റ്റി മാത്യു, ക്യാമറ – റഹീം, സംഗീതം -സാബിൻസ് റിസൈറ്റൽ, കല സംവിധാനം – ശ്രീകുമാർ പൂച്ചാക്കൽ,മേക്കപ്പ് – കിച്ചു ആയിരവില്ലി, കോസ്റ്റ്യൂം – സജികുന്നംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രാൻസിസ് ജോസഫ് ജീര, പി.ആർ.ഒ- അയ്മനം സാജൻ
സുധി കോപ്പ, ജോജോ സിറിയക്ക്, നിസ്തർ, ആനന്ദ് ബാൽ, ഇഡാ ബെക്കർ ,ഷാ ന, കൃഷ്ണേന്ദു, അതുൽ സുരേഷ് എന്നിവരോടൊപ്പം, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലൻഡ് അഭിനേതാക്കളും അഭിനയിക്കുന്നു.പി.ആർ.ഒ അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *