‘ജീവിതം ജീവിച്ചു തീർക്കുക’….ആത്മഹത്യക്കെതിരെ “വാക് ഫോർ ലൈഫ് വാക്കത്തോണുമായി ബി എൻ ഐ1 min read

തിരുവനന്തപുരം: ബി.എൻ.ഐ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറൽ സംഘടനയാണ് ബിസിനസ് നെറ്റ്വർക്ക് ഇൻറർനാഷണൽ. 79 രാജ്യങ്ങളിലായി 3,20,000 അംഗങ്ങളാണ് ലോകമെമ്പാടും ബി.എൻ.ഐ.ക്ക് ഉള്ളത്.
ബി.എൻ.ഐ. തിരുവനന്തപുരം മേഖലയിലെ ഏറ്റവും വലുതും സജീവവുമായ ചാപ്റ്ററാണ് ബി.എൻ.ഐ. മൊണാർക്സ്, എഴുന്നൂറിൽപരം ബിസിനസ് ഉടമകൾ അണിചേരുന്നതാണ് തിരുവനന്തപുരം ബി.എൻ.ഐ. അംഗങ്ങൾ പരസ്പരം റഫറലുകളും വർദ്ധിതബിസിനസും കൈമാറിക്കൊണ്ട് ഒരുമിച്ച് മുന്നേറുകയാണ്.
ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ഗുരുതര സാമൂഹ്യപ്രശ്നത്തെ സംബന്ധിച്ച് പൊതുജനാവബോധം സൃഷ്ടിക്കുന്നതിനായി ബി.എൻ.ഐ. മൊണാർക്സിന്റെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ വാക് ഫോർ ലൈഫ് പേരിൽ ഒരു വാക്കത്തോൺ സംഘടിപ്പിക്കുകയാണ്.

മാനസികാരോഗ്യത്തിലൂടെ മഹത്യക്കെതിരെ ജനമുന്നേറ്റം എന്നതാണ് ലക്ഷ്യം.
ലോക ആത്മഹത്യാപ്രതിരോധ ദിനമായ നാളെ (സെപ്റ്റംബർ 10, ചൊവ്വ) രാവിലെ 7 മണിക്ക് മ്യൂസിയം ഗേറ്റിൽ നിന്നാരംഭിച്ച് കവടിയാർ സ്ക്വയറിൽ സമാപിക്കുന്നതാണ് വാക് ഫോർ ലൈഫ് വാക്കത്തോൺ. പൊതുജനങ്ങൾക്ക് സകുടുംബം പങ്കെടുക്കാം.
സൗജന്യ കൗൺസിലിംഗും മാനസികാരോഗ്യ ബോധവത്ക്കരണ ശില്പശാലയും വാക്കത്തോണിന്റെ ഭാഗമായി നടക്കും. ആ ലക്ഷണങ്ങളും അപകടമുന്നറിയിപ്പുകളും തിരിച്ചറിയൽ, മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സഹജീവികൾക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കൽ, സഹാനുഭൂതിയോടുകൂടിയ ഇടപെടൽ എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക്
ഉപകാരപ്രദമായ അറിവ് പങ്കിടലും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *