5/6/23
തെലുങ്ക് ലേഡി സൂപ്പർ സ്റ്റാർ ഷംന കാസീമിൻ്റെ, തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തീയേറ്ററിലെത്തുന്നു.
തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗ്രാഫിക്സിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്ന വ്യത്യസ്തമായൊരു ഹൊറർ ത്രില്ലർ ചിത്രമാണ്. ഗുരുദേവൻ ഫിലിംസും, അലൻ മെഗാ മീഡിയയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, തെലുങ്കിൽ സൂപ്പർ ഹിറ്റ് വിജയം നേടിയ ശേഷമാണ് കേരളത്തിലെത്തുന്നത്.
ഒരു കുടുംബിനിയായി എത്തി, സമ്പന്ന കുടുംബത്തോട് പ്രതികാരം ചെയ്യുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ വേഷത്തിലാണ് ഷംന കാസീം എത്തുന്നത്. പെൺകുട്ടി ആദ്യം സ്വന്തം മകളിലൂടെയാണ് പ്രതികാരത്തിന് തുടക്കം കുറിക്കുന്നത്.പിന്നീട്, കുടുംബത്തെ ഞെട്ടിച്ചു കൊണ്ട് അവൾ തന്നെ നേരിട്ടെത്തുന്നു
. ഉദ്യോഗജനകമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ബ്രഹ്മരാക്ഷസി.
തെലുങ്കിലെ പുതിയ ലേഡി സൂപ്പർ സ്റ്റാറായ ഷംനകാസിം മികച്ച പ്രകടനം നടത്തിയ ചിത്രമാണിത്. മലയാളികളുടെ ഹരമായ ഷംന കാസീമിൻ്റെ പുതിയൊരു മുഖം ഈ ചിത്രത്തിൽ കാണാം
ഗുരുദേവൻ ഫിലിംസും, അലൻ മെഗാ മീഡയയും ചേർന്ന് കേരളത്തിൽ അവതരിപ്പിക്കുന്ന ബ്രഹ്മരാക്ഷസി, പന്നറായൽ സംവിധാനം ചെയ്യുന്നു.ക്യാമറ – രാജ്ദളവായ്, സംഗീതം – ടോണി അശോക് മനിക്സ്, പി.ആർ.ഒ– അയ്മനം സാജൻ.ഡിസൈൻ – സത്യൻസ്.ഷംനകാസീം, പ്രത്വിരാജ്, സന്തോഷ് തുടങ്ങീ പ്രമുഖ നടീനടന്മാർ അണിനിരക്കുന്നു.