26/3/23
കൊച്ചി :ബ്രഹ്മപുരത്ത് വീണ്ടും തീ. സെക്ടർ 1ലാണ് തീ പിടിത്തം ഉണ്ടായത്.അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്.
നേരത്തെയുണ്ടായ തീപിടിത്തത്തില്‍, 13 ദിവസം കഴിഞ്ഞാണ് തീയണച്ചത്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.
ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.