തിരുവനന്തപുരം :വ്യാപാരികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തുന്നു. ഇന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ്ണ BVVS സംസ്ഥാന പ്രസിഡന്റ് അജിത് കർത്ത ഉദ്ഘാടനം ചെയ്യും.
വാടകയുടെ GST വ്യാപാരികൾക്ക് ചുമത്തുന്നത് പിൻവലിക്കുക, GST Council ൽ വ്യാപാരി പ്രാതിനിധ്യം ഉറപ്പാക്കുക, ചെറുകിട വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കുക, Online വ്യാപാരത്തിന് കടിഞ്ഞാണിടുക, വ്യാപാര വ്യവസായ സംരംഭങ്ങൾക്ക് പലിശയിളവ് അനുവദി ക്കുക, വ്യാപാരി വ്യവസായി ക്ഷേമനിധി കാലാനുസൃതമായി പരിഷ്കരിക്കുക, ESI പരിധിയിൽ ചെറുകിട വ്യാപാരി വ്യവസായി കുടുംബങ്ങളെ ഉൾപ്പെടുത്തുക, വ്യാപാരി വ്യവസായികൾക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്ഭാരതീയ വ്യാപാരി വ്യവസായി സംഘം ധർണ്ണ നടത്തുന്നത് .