നെയ്യാറ്റിൻകര താലൂക്കിൽ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി.കുട്ടൻ നായർ ജനിച്ചു.തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയ കുട്ടൻനായർ അതോടു കൂടി വിദ്യാലയ ജീവിതം നിറുത്തി.1921-ൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു.തിരുവിതാംകൂറിലുണ്ടായ പലതരത്തിലുള്ള ജനാവകാശ സ്ഥാപനാർത്ഥമുള്ള പ്രക്ഷോഭണങ്ങളുടെ എല്ലാം സിരാകേന്ദ്രമായിരുന്നു.സി. കുട്ടൻനായർ ഒരിക്കലും പതറാത്ത മനസ്ഥൈര്യവും, ഭീതിയെന്തെന്ന് അറിയാത്ത മുന്നേറ്റവുംഅചഞ്ചലമായ ദേശസ്നേഹവും, ജനസാമാന്യത്തിൻ്റെ പിന്തുണയും അധികാര കേന്ദ്രങ്ങളുടെ വിദ്വേഷവും അദ്ദേഹത്തിന് ലബ്ധമാക്കി.1926-ലെ തിരുവിതാംകൂർ പത്ര റഗുലേൻ നിയമം റദ്ദാക്കലിനുള്ള പ്രക്ഷോഭണത്തിന് ഉണർവും ഉയിരും നൽകിയ യുവ പ്രവർത്തകരിൽ പ്രമാണിയായിരുന്നു കുട്ടൻ നായർ. തുടർന്ന് വൈക്കം, ഗുരുവായൂർ, തിരുവാർപ്പ് സത്യാഗ്രഹങ്ങളിൽ അദ്ദേഹം ഭാഗഭാക്കായി കാരാഗൃഹവാസം അനുഷ്ഠിച്ചു.ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരച്ച കുട്ടൻ നായർ ഖാദി, ഹരിജന സേവാ, ഹിന്ദി പ്രചരണം എന്നിവയിൽ അതീവ ശ്രദ്ധാലുവായി.ഇതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നും പഞ്ചാബിൽ ചെന്ന് ലാലാലജപത് റായിയുടെ സഹപ്രവർത്തക പണ്ഡിറ്റ് കെ.സന്താനം, ബാർ അറ്റ്ലായുടെ നേതൃത്വത്തിൽ സംഘടിതമായ ലക്ഷ്മി ഇൻഷ്വറൻസ്, എന്ന ദേശീയ രക്ഷാഭോഗ കമ്പനിയുമായി ബന്ധപ്പെട്ട് അതിൻ്റെ ദക്ഷിണേന്ത്യാ സംഘാടകനായി. പ്രമുഖ സാമൂഹികപ്രവർത്തകയും ,കൊച്ചി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥയും 1930-ൽ യൂറോപ്പിൽ നടത്തിയ യാത്രകളെക്കുറിച്ച് “എ പീപ്പ് അറ്റ് യൂറോപ്പ് എന്ന ഇംഗ്ലിഷ്ലും മലയാളത്തിൽ “ഞാൻ കണ്ട യൂറോപ്പ് ” എന്ന മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യകൃതി എഴുതിയ 1991-ൽ 86-ാം വയസ്സിൽ “പതികയും വഴിയോരത്തെ മണിദീപങ്ങളും ” ആത്മകഥ എഴുതി കേരള സാഹിത്യ അവാർഡ് ജേതാവ് കൊച്ചാട്ടിൽ കല്യാണിക്കുട്ടിഅമ്മ എന്ന (മിസിസ്സ് കുട്ടൻനായർ ) ആണ് ഭാര്യ.ഡൽഹിയിലെ പ്രമുഖ പത്രപ്രവർത്തകൻ കെ.ഗോപിനാഥൻ ഏകപുത്രനാണ്.. 1962 ഒക്ടോബർ 1-ാം തീയതി സി.കുട്ടൻനായർ അന്തരിച്ചു.നിരന്തരവും ത്യാഗപൂർണ്ണവുമായ സമരത്തിലൂടേയാണ് നാം സ്വാതന്ത്യം നേടിയത്. എന്നാൽ ആ സമരത്തിൽ പങ്കെടുത്ത പലരും കാലഗതിയുടെ ഭ്രമണത്തിൽപ്പെട്ട് അപ്രത്യക്ഷരും വിസ്മൃതരുമായിത്തീർന്നിട്ടുണ്ട്. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള വ്യക്തികളുടെ കോരിത്തരിപ്പിക്കുന്ന ചരിത്രങ്ങൾ നമ്മൾ മറക്കുവാൻ പാടുള്ളതല്ല….
2024-10-01