കാലിക്കറ്റ് സർവ്വകലാശാലയിൽ അനർഹർക്ക് അധ്യാപക നിയമനമെന്ന് ആക്ഷേപം ; ഗവർണർക്ക് പരാതിയുമായി സിണ്ടിക്കേറ്റംഗം1 min read

30/9/22

തിരുവനന്തപുരം :കാലിക്കറ്റിൽ അനർഹർക്ക് അധ്യാപക നിയമനം. ഗവർണർക്ക് പരാതിയുമായി സിണ്ടിക്കേറ്റംഗം

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലാണ് അനർഹർ കയറി പറ്റിയത്.
നിയമിക്കപ്പെട്ടവർ ഇടതു സംഘടനാ പ്രവർത്തകർ.
കെ.എസ്. ആന്റ് എസ്.എസ്.ആർ ചട്ടം ലംഘിച്ചാണ് നിയമനം.

സിണ്ടിക്കേറ്റംഗത്തിന്റെ ഭാര്യയെ നിയമിക്കാൻ അംഗീകാരമില്ലാത്ത തസ്തിക സൃഷ്ടിച്ചെന്ന ആരോപണത്തിനിടെയാണ് പുതിയ വിവാദം.

തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു നിയമനം.

സംവരണ റൊട്ടേഷൻ ചാർട്ട് സിണ്ടിക്കേറ്റിൽ അവതരിപ്പിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

പരാതിപ്രകാരം നിയമിതരായ 14 പേരിൽ
സൈനുദ്ദീൻ. പി.ടി. ( അറബിക്), ലജീഷ് വി.ൽ (കമ്പ്യൂട്ടർ സയൻസ്), അനു ജോസഫ് (ലൈഫ് സയൻസ്) എന്നിവർ നിയമ വിരുദ്ധമായാണ് നിയമനം നേടിയിരിക്കുന്നത്.

ബിന്ദു പി.പി. (സ്റ്റാറ്റിസ്റ്റിക്സ്), ജോസഫ് സ്കരിയ (മലയാളം), ലിബു അലക്സാണ്ടർ (ഫിസിക്സ്), പി. ബിജി (നാനോ സയൻസ്), സുനീഷ് കുമാർ ( ലൈഫ് സയൻസ്) എന്നീ
അധ്യാപകരാവാൻ ആവാൻ യോഗ്യരായവരെ തഴഞ്ഞെന്നും പരാതിയിലുണ്ട്. സ്വന്തക്കാരെ നിയമിക്കാൻ സംവരണ റൊട്ടേഷൻ ചാർട്ടിൽ തിരിമറി നടത്തി. ഇല്ലാത്ത റിസർവേഷൻ ടേണുകൾ അധികമായി ചേർത്തു.

സിണ്ടിക്കേറ്റിനെ പോലും ഇരുട്ടിൽ നിന്ന് ഒരു വിവരവും പുറത്ത് വിടാതെ ചില സിണ്ടിക്കേറ്റംഗളും സംഘടനാ നേതാക്കളും ഒഴിവുകൾ വീതം വെക്കുകയായിരുന്നു. വിവരങ്ങൾ പുറത്ത് വന്ന് തുടങ്ങിയതോടെ തട്ടിപ്പ് പുറത്തായിത്തുടങ്ങിയിരിക്കുകയാണ്. വലിയ നിയമനക്കൊള്ളയുടെ തുമ്പ് മാത്രമാണിത് – പരാതിക്കാരനായ സിണ്ടിക്കേറ്റംഗം ഡോ. റഷീദ് അഹ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *