*’കാലിക്കറ്റ്’, ‘സംസ്കൃത’ വിസി മാരുടെ നിയമനം അസാധുവാക്കണമെന്ന ക്വാവാറണ്ടോ ഹർജ്ജിയിലും, വിസി മാരെ പുറത്താക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസി മാർ ഫയൽ ചെയ്ത ഹർജ്ജികളിലും ഹൈക്കോടതിയുടെ ഉത്തരവ്
വിസി മാർക്ക് കാരണം കാണിക്കലിന് മറുപടി നൽകാൻ കൂടുതൽ സമയം
ഹർജ്ജിക്കാരായ വിസി മാർ ഉന്നയിച്ച ആവശ്യങ്ങൾ ഗവർണർ പരിഗണിച്ച് ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണം
UGC ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നും കാരണം കാണിക്കലിന്റെ നിയമസാധുതയും ഗവർണർ പരിശോധിക്കണം
വിസി മാരുടെ വിശദീകരണം വീണ്ടും കേട്ട ശേഷമുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കുന്നതിന് 10 ദിവസം സമയം അനുവദിച്ചു
രണ്ടു വിസി മാർക്കെതിരെയുള്ള ക്വാവാറണ്ടോ ഹർജ്ജികൾ പരിഗണിക്കുന്നത് ഗവർണറുടെ അന്തിമ തീരുമാനത്തിന് ശേഷം
തിരുവനന്തപുരം :KTU വിസിയായിരുന്ന ഡോ:രാജശ്രീയുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിക്ക് സമാനമായി നിയമനം നേടിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ:എം.കെ. ജയരാജന്റെയും, കാലടി ‘സംസ്കൃത’വിസി ഡോ:എം.വി. നാരായണന്റെയും നിയമനങ്ങൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാവാറണ്ടോ ഹർജികളിലും, വിസി മാരെ പുറത്താക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളും പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ്. സി പി മുഹമ്മദ് നിയാസ്, ഹർജ്ജിക്കാരായ വിസി മാരുടെ വിശദീകരണം വീണ്ടും കേട്ട് തീർപ്പ് കൽപ്പിക്കാൻ ഗവർണർക്ക് ആറ് ആഴ്ച സമയം കൂടി അനുവദിച്ചു. UGC ചട്ട ലംഘനം നടന്നിട്ടുണ്ടോഎന്നും കാരണം കാണിക്കലിന്റെ നിയമസാധുതയും ഗ വർണർ വിശദമായി പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു..ഗവർണർ തീർപ്പ് കല്പിച്ചശേഷമായിരിക്കും രണ്ട് വിസി മാർക്കെതിരായുള്ള ക്വാവാറണ്ടോ ഹർജി കോടതിപരിഗണിക്കുക.
ഒരു വർഷം മുൻപ് കാലിക്കറ്റ്, സംസ്കൃത, എം ജി, കുസാറ്റ് എന്നിവിടങ്ങളിലെ നാല് വിസി മാരുടെ നിയമനങ്ങൾ അസാധു ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാ വാറണ്ടോ ഹർജ്ജികൾ ഫയലിൽ സ്വീകരിച്ചിരുന്നുവെങ്കിലും തുടർ വാദം നടന്നില്ല .
ഇതിനിടെ എംജി വിസി ഡോ: സാബു തോമസും, കുസാറ്റ് വിസി ഡോ:K. N.മധുസൂദനനും കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒൻപത് വിസി മാർക്കും ഗവർണർ ഹീയറിങ് നടത്തി പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ഒരൂ വർഷം മുൻപ് നൽകിയെങ്കിലും കോടതിയുടെ സ്റ്റേ ഉത്തരവിലൂടെ മേൽനടപടികൾ തടയുകയായിരുന്നു.സേർച്ച് കമ്മിറ്റി പാനൽ കൂടാതെ നിയമനം നടത്തിയതും, സർക്കാർ പ്രതിനിധി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതും UGC ചട്ടങ്ങൾക്ക് വിരുദ്ധ മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ എല്ലാപേർക്കും കാണിക്കാൻ നോട്ടീസ് നൽകിയിരുന്നത്.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്മേലുള്ള ഹർജ്ജികളും, ക്വാ വാറണ്ടോ ഹർജ്ജി കളും ഒന്നിച്ചു വാദം കേട്ടാണ് കോടതി ഇന്ന് തീർപ്പ് കല്പിച്ചത്
*തുടരുന്നത് നിലവിൽ നാല് വിസി മാർ മാത്രം-*
ഗവർണർ നോട്ടീസ് നൽകിയ 11 പേരിൽ നിലവിൽ വിസി മാരായി തുടരുന്നത് 4 പേർമാത്രം.
കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ എന്നിവർ നിലവിൽ UGC ചട്ടങ്ങൾക്ക് വിരുദ്ധമായി തുടരുന്നു.
UGC പ്രതിനിധിയെ ഒഴിവാക്കി നടത്തിയ വെറ്റിനറി വിസി നിയമനം ചട്ടവിരുദ്ധമാ ണെങ്കിലും ഗവർണർ നോട്ടീസ് നൽകിയവരുടെ കൂട്ടത്തിൽ ഇല്ല.
കേരള, എംജി, കുസാറ്റ്, മലയാളം, അഗ്രി, വിസി മാർ വിരമിച്ചു.
കണ്ണൂർ, ഫിഷറീസ്, വിസി മാർ കോടതി വിധിയിലൂടെ പുറത്തായി. KTU വിസി സുപ്രീം കോടതിവിധി പ്രകാരം ആദ്യം തന്നെ പുറത്തായിരുന്നു.