സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു;+1അഡ്മിഷന് അപേക്ഷകൾ തിങ്കൾ വൈകുന്നേരം 5വരെ സ്വീകരിക്കും1 min read

22/7/22

ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. results.cbse.nic.in, parikshasangam.cbse.gov.in, cbseresults.nic.in, cbse.gov.in, digilocker.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. CBSE10 എന്നെഴുതി(റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം ലഭ്യമാകും.

94.40 ആണ് വിജയശതമാനം. 18 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയെഴുതിയത്. ഈ വർഷം രണ്ടു ടേമുകളായാണ് പരീക്ഷ നടത്തിയത്. ടേം വൺ ഫലം ഫെബ്രുവരിയിൽ ​പ്രഖ്യാപിച്ചിരുന്നു. രണ്ടു ടേമുകളുടെയും സംയുക്ത ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഫലപ്രഖ്യാപനം വൈകുന്നതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാകു​മോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികൾ. സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 10ാം ക്ലാസ് ഫലവും ഉടനുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

പ്ലസ് വൺ അപേക്ഷ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണനയിലാണ്. സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വൺ പ്രവേശന നടപടികൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *