തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കൽ കോളേജിന് സമീപം കോളേജിന് സമീപം ചാലക്കുഴി റോഡിൽ പ്രവർത്തിച്ച് വരുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റമ്പിൾ സെന്ററിന്റെ പുതിയ കെട്ടിടത്തിന് 2024 മെയ് 30 വ്യാഴം വൈകീട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും.
2004 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കൊണ്ടിരി ക്കുന്ന ജീവകാരുണ്യപ്രസ്ഥാനമാണ് സി.എച്ച് സെന്റർ. 2006 ൽ ആദ്യകെട്ടിടത്തിന് അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി തറക്കല്ലിടുകയും 2008 ൽ ആദ്യത്തെ രണ്ട് നില പണി പൂർത്തീകരിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട 2012 ൽ അഞ്ച് നിലകളിലായി പണി പൂർത്തീകരിച്ച കെട്ടിടം ശ്രീ ഉമ്മൻ ചാണ്ടി ഉത്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഈ കെട്ടിടത്തിൽ രോഗികളും കൂട്ടിരുപ്പുകാരുമായി ഇരുനൂറിലധികം ആളുകൾക്ക് സൗജന്യതാമസവും ഭക്ഷണവും നൽകി വരുന്നു. ഇതിനു പുറമെ മാസംതോറും മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നിർദ്ധനരായ രോഗികൾക്ക് നൽകി വരുന്നുണ്ട്. 2012 ൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ശിലാസ്ഥപനം നിർവ്വഹിച്ച് 2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിച്ച കൊമേഴ്സൽ കെട്ടിടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ സി.എച്ച് സെന്ററിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിച്ച് വരുന്നു.
സി.എച്ച് സെന്ററിന്റെ പുതിയ അനക്സ് കെട്ടിടത്തിന് ജനാബ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും ചടങ്ങിന് ഇ.ടി മുഹമ്മദ് ബഷീർ എം.പി സ്വാഗതവും എ.മുഹമ്മദ് ഷമീം നന്ദിയും രേഖപെടുത്തും. ചടങ്ങിൽ അതിഥികളായി ജനാബ് പി.വി അബ്ദുൽ വഹാബ് എം.പി, ശ്രീ.വി.എം സുധീരൻ, ശ്രീ.വി.കെ പ്രശാന്ത് എം.എൽ.എ, ജനാബ് പി.എം.എ സലാം സാഹിബ് എന്നിവർ പങ്കെടുക്കും. ജനാബ് കെ.പി.എ മജീദ് എം.എൽ.എ, ഡോ.എം.കെ മുനീർ എം.എൽ.എ, ഡെപ്യൂട്ടി മേയർ ആർ.സി.സി അഡീ.ഡയറക്ടർ ഡോ.സജീദ്, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ ഡോ. അൻവർ അമീൻ, കെ.മുഹമ്മദ് ഈസ ഖത്തർ, കിംസ് ചെയർമാൻ ഡോ.സഹദുള്ള, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിക്കും .
പുതിയ അനക്സ് കെട്ടിടം സി.എച്ച് സെന്ററിന്റെ സമീപം 17 സെന്റ് സ്ഥലത്ത് നാല് നിലക ളിലായി 16000 സ്ക്വഫീറ്റ് കെട്ടിടം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഉൾപെടുത്തിയിരിക്കു ന്നത് പകൽ സമയം മാത്രം ചെലവഴിക്കേണ്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാനും, ലഗേജ് സൂക്ഷിക്കാനും ഉതകുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ വെയ്റ്റിംഗ് ലോഞ്ച്, രണ്ട് നില കളിലായി ന്യൂറോ ആന്റ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ തെറാപ്പി സെന്റർ, രോഗികൾക്കായുള്ള റൂമുകൾ, തുടങ്ങിയ സൗകര്യങ്ങളാണ് ഇതിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.
ദിനംപ്രതി സി.എച്ച് സെന്ററിലെത്തുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങ ളിൽ നിന്നും ചികിത്സക്കായി ആർ.സി.സി യിലും ശ്രീചിത്ര ഹോസ്പിറ്റലിലും വരുന്ന രോഗികൾക്ക് റേഡിയേഷനും കീമോതെറാപ്പിക്കും വേണ്ടി ദിവസങ്ങളോളം പുറത്ത് താമസിക്കേണ്ടി വരുന്നു അത്തരം രോഗികൾക്കാണ് സി.എച്ച് സെന്റർ ആശ്രയമാവുന്നത്. സഹായം തേടിയെത്തുന്ന യോഗികളുടെ എണ്ണം വർദ്ധിച്ചതിനാലും സി.എച്ച് സെന്ററിന്റെ സമീപ പ്രദേശങ്ങളിലെ പ്രതേകിച്ച് തിരുവനന്തപുരം നഗരസഭ പരിധിയിലെ സാധാരണക്കാർക്ക് കൂടി സി.എച്ച് സെന്ററിന്റെ സേവനം ലഭ്യമാക്കുക എന്ന ഉദേശത്തോട് കൂടിയാണ് ഈ ടി മുഹമ്മദ് ബഷീർ എം.പി യുടെ നേതൃത്വത്തി ലുള്ള ഭരണ സമിതി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.