‘ചാക്കാല’ റോഡ് മൂവി, ബോബനും മോളിയും തറവാട്ടിൽ ചിത്രീകരണം തുടങ്ങി1 min read

15/9/22

പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിൻ്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ചാക്കാല എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ നടൻ പ്രമോദ് വെളിയനാട് ഫസ്റ്റ് ക്ലാപ്പടിച്ചു. പ്രമുഖ ജനപ്രതിനിധികളും, സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇടം തീയേറ്ററിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം, മാനത്ത് കണ്ണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയിൻ ക്രിസ്റ്റഫർ ,സംവിധാനവും, ക്യാമറയും നിർവ്വഹിക്കുന്നു.
കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ചാക്കാല. കുട്ടനാട്ടിലെ വെളിയനാട്ടിൽ ചിത്രീകരണം തുടങ്ങിയ ചിത്രം ,കട്ടപ്പനയിലാണ് ചിത്രീകരണം അവസാനിക്കുക.

ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയിൻ ക്രിസ്റ്റഫർ, കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല. തിരക്കഥ, സംഭാഷണം – സതീഷ് കുമാർ, എഡിറ്റിംഗ് – രതീഷ് മോഹൻ, ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, സംഗീതം – മധു ലാൽ, റജിമോൻ, ആലാപനം – പന്തളം ബാലൻ, റെജിമോൻ, ആർട്ട് – സുധൻശനൻ ആറ്റുകാൽ, മേക്കപ്പ് – ബിനു കുറ്റപ്പുഴ, കോസ്റ്റൂമർ – മധു ഏഴംകുളം, അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റൻ്റ് ഡയറക്ടർ – വിനോദ് വെളിയനാട്, പ്രൊഡക്ഷൻ കൺട്രോളർ-രാജ്കുമാർ തമ്പി ,അസോസിയേറ്റ് ക്യാമറ – അജിത്ത് വിൽസ്, സ്റ്റിൽ -സുരേഷ്പായിപ്പാട്, പി.ആർ.ഒ- അയ്മനം സാജൻ

പ്രമോദ് വെളിയനാട്, കോബ്രാ രാജേഷ്, ഷാജി മാവേലിക്കര ,സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ്കുറിയന്നൂർ, ലോനപ്പൻ കുട്ടനാട് ,സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു ,ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട് ,പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *