“ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങൾ ഈ മേഖലയിലേക്ക് കടന്ന് വരുന്ന പുതിയ കലാകാരന്മാർക്കുള്ള ഊർജ്ജമാണെന്ന് “സംവിധായകനും, എഴുത്തുകാരനുമായ ഷാഫി എപ്പിക്കാട്.
ഷാഫി രചനയും സംവിധാനവും നിർവഹിച്ച കന്നി ചിത്രമായ ‘ചെക്കൻ’ സിനിമക്ക് ലഭിച്ച കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയതിന് ശേഷമുള്ള പ്രതികരണത്തിലാണ് ഈ വിലയിരുത്തൽ.
മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ചെക്കൻ കരസ്ഥമാക്കിയത്.
മികച്ച ഗായകനുള്ള പ്രേംനസീർ അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ ചെക്കൻ ഇതിനോടകം നേടികഴിഞ്ഞു.
അവഗണിക്കപ്പെടുന്ന വയനാടൻ ആദിവാസി കലാകാരന്റെ കഥ പറഞ്ഞ സിനിമ നിർമ്മിച്ചത് ഖത്തർ പ്രവാസിയായ മൻസൂർ അലി വൺ ടു വൺ മീഡിയയാണ്.
കാർത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും, നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ബിബിൻ ജോർജ്, മറീന മൈക്കിൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി രചന നിർവഹിച്ച്, സുഹൃത്തു ഷാനു കാക്കൂരിനൊപ്പം സംവിധാനം നിർവഹിക്കുന്ന ‘കൂടൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണെന്നും, ഇതിനിടക്ക് ലഭിച്ച ഈ അംഗീകാരം ഏറെ സന്തോഷിപ്പിക്കുന്നു വെന്നും ഷാഫി പറഞ്ഞു. മലപ്പുറം മേലാറ്റൂർ സ്വദേശിയാണ് ഷാഫി എപ്പിക്കാട്.
ചെക്കൻ്റെ പിആർഓ അജയ് തുണ്ടത്തിലായിരുന്നു.