കിഫ്‌ബി ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതി :മുഖ്യമന്ത്രി1 min read

18/1/23

തിരുവനന്തപുരം :കിഫ്ബി ജനങ്ങൾക്ക് ഉപകാര പ്രദമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി. 65,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനമാണ് കേരളത്തില്‍ നടപ്പാക്കിയത്. ഇതിനെല്ലാം പണം കണ്ടെത്തിയത് കിഫ്ബി വഴിയാണ്.

കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വായ്പയായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയല്ല. തങ്ങള്‍ക്കാകാം നിങ്ങള്‍ക്ക് പാടില്ല എന്ന നിലപാട് ന്യായീകരിക്കാനാവില്ല -എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ മൊത്തം വരുമാനത്തിന്‍റെ 43.65 ശതമാനം കടമാണ്, കേരള സര്‍ക്കാറിന്‍റേത് 20-25 ശതമാനമേ വരൂ. ധനക്കമ്മി കേരളത്തിന്‍റേത് മൂന്നുശതമാനമാണെങ്കില്‍ കേന്ദ്രത്തിന്‍റേത് 6.4 ശതമാനമാണ്. കടം പെരുകുന്നത് തടയാന്‍ ക്ഷേമ പദ്ധതികള്‍ നിര്‍ത്തണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. അതിന് മനസ്സില്ല എന്നു മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *