തിരുവനന്തപുരം:മൃഗസംരക്ഷണവകുപ്പിൽ പാരാ വെറ്റിനറി ഓഫീസർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.
അസോസിയേഷൻ ഓഫ് അനിമൽ ഹസ്ബന്ററി ഫീൽഡ് ഓഫീസേഴ്സിന്റെ പ്രഥമ സമ്മേളനം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവനക്കാർ കാര്യ ഗൗരവത്തോടെ തങ്ങളുടെ കടമ നിർവ്വഹിക്കണമെന്നും മന്ത്രി പറഞ്ഞൂ.
മാതൃകാ കർഷകൻ കെ എസ് ഉണ്ണികൃഷ്ണൻ,സൈക്ലിങ് ചാമ്പ്യൻ ഇബ്രാഹീം എന്നിവരെ മന്ത്രി ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് സുധി കോട്ടൂർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികൂടിയായ മുൻ മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.ബിജുക്കുട്ടി കെബി,സുബ്രമണ്യൻ കെ സി,എൻ.കൃഷ്ണകുമാർ,കെ.സുനിൽകുമാർ,പി സത്യദാസ് തുടങ്ങിയവർ സംസാരിച്ചു.