കോളറ ആശങ്ക : ഹോമിയോപതിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുണമെന്ന് ഐ.എച്ച്.കെ1 min read

 

തിരുവനന്തപുരം: ജില്ലയിൽ കോളറ രോഗികളുടെ എണ്ണം കൂടുന്നതിന്ന് ഹോമിയോപ്പതി ചികിൽസയുടെ പ്രാധാന്യവും സാധ്യതയും സർക്കാർ ഉപയോഗപ്പെടുത്തണമെന്ന് ദി ഇൻസ്റ്റിറ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സർക്കാറിനോട് ആവശ്യപ്പെട്ടു.രോഗികൾ കൂടുന്ന സാഹചര്യം നിലവിൽ വരികയാണെങ്കിൽ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഹോമിയോപ്പതി മരുന്ന് നൽകി ഐസൊലേഷൻ വാർഡ് ഒരുക്കണമെന്നും ഐ.എച്ച്.കെ ആവശ്യപ്പെട്ടു.

1920ൽ തെക്കൻ തിരുവിതാംകൂറിൽ കോളറ പടർന്നുപിടിച്ചപ്പോൾ ഫലപ്രദമായി തടയാൻ ഹോമിയോപ്പതി മരുന്നുകൾ കൊണ്ടായതിനാലാണ് അന്നത്തെ രാജാവ് ശ്രീമൂലം തിരുനാൾ പ്രജാസഭയിൽ അംഗമായിരുന്ന ഡോ.എം.എൻപിള്ള 1928ൽ സഭയിൽ അവതരിപ്പിച്ച പ്രമേയമാണ് ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരം കേരളത്തിൽ നേടിത്തരാനായതെന്നും 1966 കാലഘട്ടങ്ങളിൽ പടർന്ന് പിടിച്ച കോളറയെ പ്രതിരോധിക്കാൻ ഹോമിയോപ്പതിക്ക് കഴിഞ്ഞതിൻ്റ ഫലമായാണ് എല്ലാ പഞ്ചായത്തിലും ഹോമിയോപ്പതി ഡിസ്പെൻസറികൾ എന്ന ആശയത്തിലേക്ക് സർക്കാറുകൾ എത്തിചേർന്നത് എന്നും 1996 പാലക്കാടും ആലപ്പുഴയിലും ഉണ്ടായ കോളറയെ തടയാൻ ഫലപ്രദമായി ഹോമിയോപ്പതി ചികിൽസക്കായിരുന്നതായും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐഎച്ച്.കെ ) സംസ്ഥാന പ്രസിഡൻ്റ് ഡോ.കൊച്ചുറാണി വർഗീസ്,സെക്രട്ടറി ഡോ.മുഹമ്മദ്അസ്ലം.എം ,ട്രഷറർ ഡോ. രാജേഷ് ആർ.എസ്, പി.ആർ.ഒ ഡോജിതിൻ സുരേഷ് തുടങ്ങിയവർ സംയുക്ത പത്ര കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *