ചുള്ളിമാനൂരിൽ സ്റ്റുഡിയോയും മ്യൂസിക്ക് അക്കാഡമിയും1 min read

തിരുവനന്തപുരം : ചുള്ളിമാനൂർ കരിങ്കടയിൽ സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ ആന്റ് ഭാരത് മ്യൂസിക്ക് അക്കാഡമി പ്രവർത്തനം തുടങ്ങി. സ്റ്റുഡിയോയുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ എം. ആർ ഗോപകുമാറും മ്യൂസിക്ക് അക്കാഡമിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലനും നിർവഹിച്ചു. സ്ഥാപനങ്ങളുടെ ലോഗോ അക്കാഡമി
ഡയറക്ടർ ഷംനാദ് ഭാരത്, ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ ലൈല ബീഗം എന്നിവർ ഏറ്റുവാങ്ങി.പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ അധ്യക്ഷനായിരുന്നു.

.സംഗീതജ്ഞൻ
ഡോ.വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ,എം. കെ സൈനുൽആബ്ദീൻ, എം. എച്ച് സുലൈമാൻ, വിമൽ സ്റ്റീഫൻ , ഷംസുനിസ്സ, ബിനീഷ്, ജയകുമാരി,
അജി തിരുമല, നവാബ് ജാൻ ഷാജഹാൻ, റഹിം ചുള്ളിമാനൂർ തുടങ്ങിയവർ സംസാരിച്ചു.
പന്തളം ബാലൻ,സതീഷ് വിശ്വ,
അജയ് വെള്ളരിപ്പണ,
അലോഷ്യസ് പെരേര, സൗമ്യ, അമൽ, അനീഷ്, നവാബ് ജാൻ
ഷാജഹാൻ,മിഥുന, വിക്രമൻ, ശ്യാം , ബിനീഷ്, തിരുമല അശോകൻ എന്നിവരുടെ ഗാനമേളയും കാജൽ, അസ്ന റഷീദ് എന്നിവരുടെ ഡാൻസും നടന്നു. ഡോ.വാഴമുട്ടം ചന്ദ്രബാബു ആലപിച്ച ഗാനവും പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ എന്നിവരുടെ ആശംസ ശബ്ദ സന്ദേശവും സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *