മുഖ്യമന്ത്രിയും, മന്ത്രിമാരും വിദേശയാത്രക്ക് ;യാത്ര അത്യാവശ്യമെന്ന് ധനമന്ത്രി1 min read

13/9/22

തിരുവനന്തപുരം :ലോക മാതൃക പഠിക്കാൻ മുഖ്യമന്ത്രിയും, മന്ത്രിമാരും വിദേശയാത്രക്ക്. ലണ്ടൻ, നോർവേ, ഫിൻലാൻഡ് എന്നി രാജ്യങ്ങൾസന്ദർശിക്കും.ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായാണ്.

ഫിന്‍ലന്‍ഡിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം. മുൻപ്ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡിലെ നോക്കിയ നിര്‍മ്മാണ യൂണിറ്റും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോവിഡിന് മുൻപ് നെതര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുകയും അത് കേരളത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *