തിരുവനന്തപുരം :യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 20 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി. അക്കാദമിക്, പ്രഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകും.
നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മഹിളകള്‍, ആദിവാസി-ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴില്‍ മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയുമായി സംവദിക്കും.