ബക്കറ്റിൽ പിടഞ്ഞ ജീവനെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി1 min read

5/4/23

തിരുവനന്തപുരം :ബക്കറ്റിൽ പിടഞ്ഞ കുരുന്നിന് ജീവന്റെ വെളിച്ചം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ചെങ്ങന്നൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ എ സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവരെ അഭിനന്ദിച്ചാണ് മുഖ്യമന്ത്രി FB പോസ്റ്റ്‌ ഇട്ടത്.

മുഖ്യമന്ത്രിയുടെ FB പോസ്റ്റ്‌ 

‘അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്കാരങ്ങളാണ് പരസ്പരസ്നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ടു പോകാൻ മാതൃകയാകുന്നത്. അത്തരത്തിൽ ഏവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം ഒരു വീട്ടിലെ കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. അപ്പോൾ മാത്രമാണ് പോലീസിന്റെ സാമൂഹിക ഉത്തരാവാദിത്തം പൂർണ്ണമായും അർത്ഥവത്താകുന്നത് എന്ന് ആ പ്രവൃത്തി അടിവരയിടുന്നു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞ് സുഖമായിരിക്കുന്നു. ആ കുരുന്നുജീവന് തുണയായ ചെങ്ങന്നൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ എ സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവരെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *