മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർ വിനിയോഗം:ലോകായുക്ത ഫുൾ ബഞ്ച് ഓഗസ്റ്റ് ഏഴിന് വാദം കേൾക്കും,കേസിന്റെ സാധുത വീണ്ടും പരിശോധിക്കാനാവില്ല-1 min read

5/8/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്തയുടെ മൂന്ന് അംഗ ഫുൾബഞ്ച് ഓഗസ്റ്റ് 7നു വാദം കേൾക്കുമ്പോൾ കേസിന്റെ സാധുത (നിലനിൽപ്പ്– മെയിന്റനബിലിറ്റി) വീണ്ടും പരിശോധിക്കാനാവില്ല.

കേസിന്റെ സാധുത സംബന്ധിച്ച് 2019 ൽ തന്നെ ലോകായുക്ത യുടെ മൂന്ന് അംഗ
ബഞ്ച് തീർപ്പ് കൽപ്പിച്ച സാഹചര്യത്തിൽ പ്രസ്തുത വിഷയം വീണ്ടും മൂന്ന് അംഗ ബഞ്ചിന്റെ പരിഗണയ്ക്ക് വിട്ട ലോകായുക്ത വിധി ചോദ്യം ചെയ്താണ് ഹർജ്ജിക്കാരനായ R.S. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.

ലോകായുക്ത 7-)o വകുപ്പ് പ്രകാരം കേസ് നിലനിൽക്കുന്നതാണോ എന്ന് തീർപ്പാക്കിയതിനെ തുടർന്ന്,8-9 വകുപ്പ് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കി ലോകയുക്ത നിയമം വകുപ്പ് 12 പ്രകാരം ഉത്തരവ് കൈക്കൊള്ളുന്നത് സംബന്ധിച്ച് ന്യായാധിപർ തമ്മിൽ വ്യത്യസ്ത അഭിപ്രായമുണ്ടായാൽ വീണ്ടും വകുപ്പ് 7 പ്രകാരം മൂന്ന് അംഗ ബഞ്ചിന് റഫർ ചെയ്യുന്നതിൽ അപാകത ഇല്ലെന്ന നിരീക്ഷണമാണ് ഹർജ്ജി തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെത്.

ഹർജ്ജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും, സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ഷാജിയും ഹാജരാവും.
ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്ത ജസ്റ്റിസ് ഹാരുൺ- ഉൽ- റഷീദ്,
ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരടുങ്ങുന്ന ഫുൾ ബഞ്ചാണ് വാദം കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *