ദുരിതാശ്വാസനിധി വക മാറ്റിയ കേസ് : ഇടക്കാല ഹർജ്ജി ലോകായുക്ത തള്ളി, ഹർജ്ജിക്കാരൻ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ഉപലോകായുക്ത ഹാറൂൺ-ഉൽ-റഷീദ്, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകാത്തതിൽ ക്ഷോഭിച്ച്ലോകയുക്ത1 min read

11/8/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗബഞ്ച് രണ്ടാം ദിവസമായ ഇന്ന് തുടർവാദം കേൾക്കാനിരിക്കെ, കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് വീണ്ടും വാദം കേൾക്കണമെന്ന നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ആർ.എസ്. ശശികുമാർ ഫയൽ ചെയ്ത ഇടക്കാലഹർജി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ്,ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവർ അടങ്ങിയ  മൂന്ന് അംഗ ബെഞ്ച് തള്ളി. ഹർജ്ജിയിൽ വാദം പൂർത്തിയായി, വിധി പറയാനായി മാറ്റി.

ഹർജ്ജിക്കാരന് വേണ്ടി കേസിൽ ഹാജരായിരുന്ന സീനിയർഅഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകാത്തതിൽ ക്ഷോഭിച്ച ലോകയുക്ത ഉത്തരവിൽ എന്ത് വ്യക്തതയാണ് വേണ്ടതെന്ന് ഹർജിക്കാരന് വേണ്ടി ഇന്ന്
കോടതിയിൽ ഹാജരായ ജൂനിയർ അഭിഭാഷകൻ പി സുബൈർ കുഞ്ഞിനോട് ആരാഞ്ഞു. കേസ് ബോധപൂർവം നീട്ടികൊണ്ട് പോകാനുള്ള ശ്രമമാണ് ഹർജ്ജിക്കാരൻ നടത്തുന്നതെന്നും ലോകയുക്ത ജസ്റ്റിസ്. സിറിയക് ജോസഫ് ആരോപിച്ചു.

ഹർജ്ജിക്ക് സാധുത ഇല്ലാത്തതിനാൽ ഹർജ്ജി തള്ളണമെന്നും മന്ത്രിസഭ കൂട്ടായി കൈകൊണ്ട തീരുമാനത്തിന് മന്ത്രിമാർ ഉത്തരവാദി യാകില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ടി.എ. ഷാജി വാദിച്ചു.

ഇടക്കാല ഹർജി തള്ളിയതിനെ തുടർന്ന് വാദം തുടരാൻ ഹർജ്ജിക്കാരന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.തന്റെ കൂടുതൽ വാദം എഴുതി നൽകാമെന്ന ആവശ്യം കോടതി നിരാകരിച്ചു.

കോടതിയുടെ സമയം കളയാനാണ് പുതിയ ഹർജ്ജികളുമായി ഹർജ്ജിക്കാരൻ വരുന്നതെന്നും അദ്ദേഹം കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ
ശ്രമിക്കുകയാണെന്നും രൂക്ഷമായ ഭാഷയിൽ ഹർജിക്കാരനായാ ആർ.എസ്. ശശി കുമാറിനെ ഉപലോകാ യുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് വിമർശിച്ചു.വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് കണക്കെ ഹർജ്ജിക്കാരൻ ചാനലുകളിൽ വാദി ക്കുന്നത് ശരിയല്ലെന്ന് ലോകയുക്ത ഹർജ്ജി ക്കാരനെ വിമർശിച്ച് പറഞ്ഞു.

ഹർജ്ജിക്കാരന്റെ സീനിയർ അഭിഭാഷകൻ യാതൊരു ബഹുമാനവും കൂടാതെ കോടതിയെ അഭിസംബോധന ചെയ്തത് തന്റെ 27 വർഷത്തെ നീതിന്യായ സർവീസിൽ ആദ്യ അനുഭവമാണെന്ന് ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു.അഡ്വ: ജോർജ് പൂന്തോട്ടം ഹാജരില്ലായിരുന്നുവെങ്കിലും അദ്ദേഹത്തെ ഉദ്ദേശിച്ചായിരുന്നു ഉപ ലോകായുക്തയുടെ പരാമർശം.

സർക്കാർ അഭിഭാഷകൻ (DGP)
ടി.എ.ഷാജിയെ കോടതി പ്രശംസിച്ചു.

ജോർജ്പൂന്തോട്ടം
, ( സീനിയർ അഭിഭാഷകൻ)

നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന ഉപലോകയുക്തമാരുടെ മുമ്പാകെ ആത്മാഭിമാനമുള്ള ഒരു സീനിയർ അഭിഭാഷകനും ഹാജരാകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് താൻ ഇന്ന് ഹാജരാകാതിരുന്നതെന്ന്   അഡ്വ:ജോർജ് പൂന്തോട്ടം പറഞ്ഞു.

R. S. ശശികുമാർ
(ഹർജ്ജിക്കാരൻ

താൻ മനസ്സി ലാക്കിയിട്ടുള്ള നിയമമ നുസരിച്ചാണ്  ഹർജ്ജി നൽകിയത്.താൻ ഒരു കുത്തിത്തിരുപ്പും ഉണ്ടാക്കിയിട്ടില്ല. ചിലർ ബോധപൂർവം കുത്തി തിരുപ്പുണ്ടാക്കിയത് കൊണ്ടാണ് ഡിവിഷൻ ബെഞ്ചിൽ വാദം പൂർത്തിയായ ഹർജ്ജിയിൽ ഒരു വർഷം പിന്നിട്ടിട്ടും വിധി പ്രഖ്യാപിക്കാനാകാത്തതെന്നും വിധിന്യായത്തിലെ പൊരുത്തക്കേ ടുകളാണ് താൻ വിമർ ശിച്ചിട്ടുള്ളതെന്നും ഹർജ്ജിക്കാരനായ R.S. ശശികുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *