ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം;പുന പരിശോധന ഹർജി ലോകയുക്തയിൽ നൽകി,ഹർജിക്ക് നമ്പർ നൽകാൻ ലോകായുക്തയുടെ മുൻ‌കൂർ അനുമതി വേണമെന്ന വിചിത്ര വാദവുമായി രജിസ്ട്രി1 min read

5/4/23

തിരുവനന്തപുരം :ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗത്തിൽ പുന പരിശോധന ആവശ്യപ്പെട്ട് പരാതികാരൻ R. S.ശശികുമാർ ഹർജി ലോകയുക്തയിൽ നൽകി.എന്നാൽ ഹർജിക്ക് നമ്പർ നൽകാൻ ലോകായുക്തയുടെ മുൻ‌കൂർ അനുമതി വേണമെന്ന വിചിത്ര വാദവുമായി രജിസ്ട്രി രംഗത്ത്.

വിശദമായ വാദങ്ങൾക്ക് ശേഷം 2019 ജനുവരിയിൽ ലോകയുക്തയുടെ മൂന്ന് അംഗബെഞ്ച് ഹർജ്ജി നിലനിൽക്കുന്നതാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുള്ളതാണെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള വിധി പ്രസ്താവം അവഗണിച്ചു്, ഹർജി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കാൻ വീണ്ടും മൂന്ന് അംഗ ബെഞ്ച് രൂപീകരിക്കാനുള്ള ലോകയുക്ത ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ് രാജ്യത്തെ നിയമ സംവിധാനത്തെ പാടെ തകർക്കുന്നതാണെന്നും അതുകൊണ്ട് പുതിയ ഉത്തരവ് പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരനായ R.S.ശശികുമാർ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ അഭിഭാഷകൻ പി. സുബൈർകുഞ് മുഖേന ഇന്ന് ഹർജി ലോകയുക്തയിൽ സമർപ്പിച്ചു.
എന്നാൽ ഹർജി ഫയലിൽ സ്വീകരിച്ച് നമ്പർ നൽകേണ്ട രജിസ്ട്രി, ലോകായുക്തയുടെ മുൻകൂർ അനുമതി ലഭിച്ചശേഷം മാത്രമേ പുനപരിശോധന ഹർജി കോടതിയിൽ സമർപ്പിക്കാൻ ആവുകയുള്ളുവെന്ന വിചിത്ര വാദമാണ് ഉന്നയിച്ചിരിക്കുന്നത്.

ലോകയുക്തയും ഉപലോകയുക്തയും തങ്ങളുടെ വ്യത്യസ്ത വാദമുഖങ്ങൾ വെളിപ്പെടുത്താതെ നാലുവർഷത്തിനു മുമ്പ് ലോകായുക്ത ജസ്റ്റിസ്
പയസ്. സി.കുര്യാക്കോസ് അധ്യക്ഷനായ മൂന്ന് അംഗ ബഞ്ച് കൈകൊണ്ട തീരുമാനം പുനഃ പരിശോധിക്കാനുള്ള ഉത്തരവ് അടിസ്ഥാനനിയമങ്ങളിൽ നിന്നുള്ള വ്യതിയാനമാ ണെന്നും അക്കാരണത്താൽ കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് വീണ്ടും പരിശോധന നടത്താൻ മൂന്ന് അംഗ ബെഞ്ച് ഏപ്രിൽ 12ന് വിളിച്ചുചേർക്കുന്നത് പുനപരിശോധന ഹർജ്ജിയിൽ ഉന്നയിച്ചിരിക്കുന്ന നിയമ പ്രശ്നം പരിഗണിച്ച് തീരുമാനം എടുത്ത ശേഷം മാത്രമേ പാടുള്ളുവെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *