മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം: മൂന്ന് അംഗബെഞ്ചിന് വിട്ടുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിയിൽ വാദം ജൂലൈ 5 ന് മാറ്റി,ലോകായുക്തയ്ക്ക് വേണ്ടി സർക്കാർ അഭിഭാഷകൻ നോട്ടീസ് കൈപ്പറ്റി,ലോകായുക്ത വാദം ജൂലൈ 10 നായതുകൊണ്ട് ജൂലൈ 5 ന് വാദം കേൾക്കും,ലോകയുക്ത നിലപാട്നിയമ വ്യവസ്ഥയിലെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ഹർജ്ജിക്കാരൻ1 min read

7/6/23

തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ഹജ്ജി യിൽ ഇന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജ്ജിയിലെ പ്രാഥമിക വാദം ജൂലൈ 5 ന് മാറ്റി.

ലോകായുക്തയ്ക്ക് വേണ്ടി സർക്കാർ അഭിഭാഷകൻ നോട്ടീസ് കൈപ്പറ്റി. ലോകായുക്ത മൂന്ന് അംഗ ബെഞ്ച് തുടർ വാദം ജൂലൈ 10 ന് നിശ്ചയിച്ചിരിക്കുന്നത്കൊണ്ടാണ് ജൂലൈ 5 ന് ഹൈക്കോടതി ഹർജ്ജിയിൽ വാദം കേൾക്കുന്നത്.

മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി ഹർജ്ജി ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ചിന് വിട്ട നടപടിയാണ് ഹർജ്ജിക്കാരൻ ചോദ്യം ചെയ്യുന്നത്.

ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് പ്രസ്തുത വിഷയം വീണ്ടും അന്വേഷണത്തിന് മൂന്ന് അംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നുമാണ് ഹർജ്ജിക്കാന്റെ ആരോപണം.

അതുകൊണ്ട് വാദം കേട്ട ലോകായുക്ത ഡിവിഷൻബെഞ്ച് തന്നെ ഹർജ്ജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജ്ജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *