കോളറ വ്യാപനം ; തവരവിളയിൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം1 min read

നെയ്യാറ്റിൻകര:കോളറ വ്യാപനഭീഷണി നിലനിൽക്കുന്ന തവരവിളയിൽ മാർഗ്ഗ നിർദ്ദേശവുമായി നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം എത്തുകയായിരുന്നു. നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കണ്ട്രോൾ വിഭാഗം മേധാവി ഡോ. ഷെരീഖ് പി എസിൻ്റെ നേതൃത്വത്തിലായിരുന്നു തവരവിളയിൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി എത്തിയത്. ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ അധികൃതരുമായി ചർച്ച നടത്തുകയും രോഗവ്യാപനം തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.കോളറ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആകെ ആശങ്കയിലാണ് തവരവിള പ്രദേശവാസികൾ ഉൾപ്പെടെ. ഏറെ നാൾക്കു ശേഷമാണ് കോളറ വീണ്ടും ആശങ്കയുളവാക്കുന്ന രീതിയിലേക്ക് മാറിയത്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് കേരളത്തിൽ ഒടുവിലായി കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്. എന്താണ് കോളറയെന്നും പ്രതിരോധമെങ്ങനെയെന്നുൾപ്പടെ നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കണ്ട്രോൾ മേധാവി ഡോ. ഷെരീഖ് ചാരിറ്റബിൾ ട്രസ്റ്റ് അധികൃതരുമായി പങ്കുവച്ചു. കൂടാതെ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള സാമഗ്രികളും ബോധവൽക്കരണവും നൽകി.ക്വാളിറ്റി കൺട്രോൾ മാനേജർഡോ. ശോഭാ സുരേന്ദ്രൻ ജെറിയാട്രിക് കോഡിനേറ്റർ രേണുകുമാരി കെ ആർ ,ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ് അശ്വതി , യൂത്ത് റെഡ്ക്രോസ് വോളൻ്റിയർമാരായ നവ്യഗ്ലാഡി, ബിജുഷ തുടങ്ങിയവരും പങ്ക് ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *