രാഹുൽ വയനാട്ടിൽ,തൃശൂരിൽ കെ. മുരളീധരൻ, ആലപ്പുഴ യിൽ കെ സി വേണുഗോപാൽ, കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു1 min read

ഡൽഹി :വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുകയും, ആലപ്പുഴ കെ സി വേണുഗോപാലിനെ ഉൾപെടുത്തിയും, തൃശൂരിൽ പ്രതാപന് പകരം കെ. മുരളീധരനെ ഉൾപ്പെടുത്തിയും കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.

കേരളം, ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാർഥികള്‍:

തിരുവനന്തപുരം – ശശി തരൂർ

ആറ്റിങ്ങല്‍ – അടൂർ പ്രകാശ്

പത്തനംതിട്ട – ആന്‍റോ ആന്‍റണി

മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ – കെ.സി. വേണുഗോപാല്‍

ഇടുക്കി – ഡീൻ കുര്യക്കോസ്

എറണാകുളം -ഹൈബി ഈഡൻ

ചാലക്കുടി – ബെന്നി ബഹനാൻ

തൃശ്ശൂർ – കെ. മുരളീധരൻ

ആലത്തൂർ – രമ്യ ഹരിദാസ്

പാലക്കാട് -വി.കെ. ശ്രീകണ്ഠൻ

കോഴിക്കോട് – എം.കെ. രാഘവൻ

വടകര – ഷാഫി പറമ്പിൽ

വയനാട് – രാഹുല്‍ ഗാന്ധി

കണ്ണൂർ – കെ. സുധാകരൻ

കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ

യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *