തിരുവനന്തപുരം :കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിയുടെ തിരുവനന്തപുരം ജില്ലാ തല ഉത്ഘാടനം ഇന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി. ആർ. അനിൽ നിർവഹിക്കും .സ്റ്റാച്യു ത്രിവേണി അങ്കണത്തിൽ ആണ് വിപണി. ജനുവരി ഒന്നു വരെ വിപണി തുടരും .ജില്ലയിലെ മറ്റു 13 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴിയും 13 ഇനം സബ്‌സിഡി സാധനങ്ങൾ നൽകും. ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം.
നോൺ സബ്‌സിഡി ഉത്പന്നങ്ങളായ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, മൈദ, അരിപ്പൊടി, എന്നിവയും ത്രിവേണി നോട്ടു ബുക്കുകളും മേളയിൽ ലഭിക്കും. വിപണിയിൽ 10 ദിവസം തുടർച്ചയായി നടത്തുന്ന മാർക്കറ്റ് ഇടപെടലിന്റെ ഭാഗമായി ക്രിസ്തുമസ് പുതുവത്സര വിപണിയിൽ ഉണ്ടാകാനിടയുള്ള വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്ന് കൺസ്യുമർഫെഡ് ഡയറക്ടർ മാരായ ലേഖസുരേഷ്, വി.സന്തോഷ്,റീജിയണൽ മാനേജർ ബി. എസ്. സലീന എന്നിവർ അറിയിച്ചു.
ഇനം, സബ്‌സിഡി വില എന്ന ക്രമത്തിൽ.
അരി 1കിലോ. 33 രൂപ
(ജയ, കുത്തരി,കുറുവ ഇവയിൽ ഏതെങ്കിലും ഒരിനം 8 കിലോവരെ ഒരാൾക്ക് നൽകും )
പച്ചരി.. 1കിലോ .29.രൂപ.(ഒരാൾക്ക് 2 കിലോ നൽകും )
പഞ്ചസാര 1കിലോ . 33 രൂപ
ചെറുപയർ 1 കിലോ. 90. രൂപ
വൻകടല.. 1 കിലോ 69 രൂപ.
ഉഴുന്ന് 1 കിലോ 95 രൂപ.
വൻപയർ. 1 കിലോ 79 രൂപ.
തുവരപരിപ്പ് 1കിലോ.. 115 രൂപ.
മുളക്. 500 ഗ്രാം. 73 രൂപ
മല്ലി 500 ഗ്രാം.. 39 രൂപ..
വെളിച്ചെണ്ണ ( സബ്‌സിഡി അര ലിറ്റർ, നോൺ സബ്‌സിഡി അര ലിറ്റർ ചേർത്ത് 167 രൂപ.