25/3/23
ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 146 ദിവസത്തിനുള്ളിലെ ഉയര്‍ന്ന എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം 8,601 ആയി.
ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മൂന്നു പേര്‍ മഹാരാഷ്ട്രയിലും കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോന്നുവീതവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.33% ആയി. പ്രതിവാര നിരക്ക് 1.23 ആയിരുന്നു. സജീവ രോഗികളുടെ എണ്ണം 0.02% ആണ്. രോഗമുക്തി നിരക്ക് 98.79 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.