8/11/22
തിരുവനന്തപുരം :മുൻ മന്ത്രിയും യുവ നേതാവുമായ വി എസ് സുനിൽ കുമാറിനെ വെട്ടി സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി.
മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരനും ഹൗസിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.പി സുനീറുമാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. രണ്ടുപേരും അറിയപ്പെടുന്ന കാനം പക്ഷക്കാരാണ്.
സംസ്ഥാന എക്സിക്യൂട്ടിവിലും കാനം പക്ഷത്തിന് മൃഗീയഭൂരിപക്ഷമാണുളളത്. പുതുതായി എക്സിക്യൂട്ടിവില്‍ എത്തിയ ആറില്‍ അഞ്ചു പേരും കാനം പക്ഷക്കാരാണ്. അടുത്ത കാലത്ത് കാനം പക്ഷത്തേക്ക് കൂറുമാറിയ മന്ത്രി ജി.ആര്‍. അനില്‍ എക്സിക്യൂട്ടിവിലെത്തി.
എക്സിക്യൂട്ടിവിലെ പുതുമുഖങ്ങളില്‍ ടി.വി. ബാലന്‍ മാത്രമാണ് കാനം വിരുദ്ധ പക്ഷത്തുളളത്. കാനം വിരുദ്ധ പക്ഷക്കാരനായ സുനിലിനെ ആസൂത്രിതമായി തഴയുകയായിരുന്നു. സിപിഐയുടെ രാജ്യത്തെ ഏറ്റവും വലിയ ഘടകമായ കൊല്ലത്ത് കാനം പക്ഷത്തിന്റെ ഏകോപനം നിര്‍വ്വഹിച്ച ആര്‍. രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് എത്തിയാതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം.
കൊല്ലത്തെ സീനിയര്‍ നേതാവ് ആര്‍. രാമചന്ദ്രനെ തഴഞ്ഞ് ആര്‍. രാജേന്ദ്രനെ എക്സിക്യൂട്ടിവില്‍ എത്തിച്ചത് കാനം വിരുദ്ധപക്ഷത്തിന് കനത്ത തിരിച്ചടിയായി.