ഡൽഹി :അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. ശരദ് പവാർ, മനീഷ് സിസോദിയ, ജയറാം രമേശ്, രമേശ് ചെന്നിത്തല, കനിമൊഴി, പി കെ ശ്രീമതി, പി സതീദേവി, കെ കെ ശൈലജ, മണിക് സർക്കാർ തുടങ്ങിയ നേതാക്കളും എകെജി ഭവനിലെത്തി. നേതാക്കളും പ്രവർത്തകരുമടക്കം ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തുന്നത്.
മുദ്രാവാക്യം മുഴക്കിയാണ് നേതാക്കള്‍ സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കുന്നത്. ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും. വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും.
ശ്വാസകോശ അണുബാധയെത്തുടർന്ന് എയിംസില്‍ ചികിത്സയിലിരിക്കെ സെപ്തംബർ 12ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കടുത്ത് തീവ്രപരിചരണ വിഭാഗത്തിലാക്കി. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ കടുത്തതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കി. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഭാര്യയും മാദ്ധ്യമ പ്രവർത്തകയുമായ സീമാ ചിത്‌സിയും മകളും പ്രഭാഷകയുമായ ഡോ.അഖിലയും അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതിയും അവസാന സമയത്ത് അടുത്തുണ്ടായിരുന്നു.