തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി നല്‍കിയിരിക്കുകയാണ് അച്ചു ഉമ്മന്‍. സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ വ്യക്തിഹത്യ തുടരുന്നതായും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.
വിഷയത്തിൽ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും അസ്വസ്ഥരായവരാണ് ഈ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു.
തന്റെ പ്രൊഫഷന് മുഖേനയാണ് ആക്രമിച്ചിരിക്കുന്നത്. വളരെ അധികം പരിശ്രമിച്ച് ഒളിക്യാമറവെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങള്‍ അല്ലല്ലോ. ഒരു വര്‍ഷവും ഒമ്പത് മാസവും മുന്‍പ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി തന്റെ പേജില്‍ ഞാന്‍ തന്നെ അഡ്വെര്ട്ടയ്സ് ചെയ്ത ചിത്രങ്ങളെടുത്തുകൊണ്ടാണ് ഈ വ്യക്തിഹത്യ നടത്തുന്നത്. പറയുന്നത് പച്ചക്കള്ളമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ പറയുകയുണ്ടായിരുന്നു.