16/1/23
കൊച്ചി :കുസാറ്റ് വൈസ് ചാൻസിലർ ഡോ. K. N. മധുസൂദനനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാവാണ്ടോ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വി സി ക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഉത്തരവിട്ടു. ജനുവരി 20 ന് തുടർ വാദം കേൾക്കും. കാലിക്കറ്റ് വിസി, എംജി വിസി, സംസ്കൃത വിസി എന്നിവരുടെ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ക്വാവാറണ്ടോ ഹർജ്ജികളിൽ ജനുവരി 27 ന് വാദം കേൾക്കുന്നുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പലും, മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന പ്രൊ. S. വർഗീസാണ് ഹർജ്ജി ക്കാരൻ. UGC ചട്ടങ്ങൾക്ക് വിരുദ്ധമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചു് നടത്തിയ നിയമത്തെ യാണ് ഹർജ്ജിയിൽ ചോദ്യം ചെയ്തിട്ടുള്ളത്.