കൊച്ചി :കുസാറ്റിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കി ടെ ഉണ്ടായ
ദാരുണ അപകടത്തിൽ സംഘാടക സമിതിക്ക് വീഴ്ച പറ്റിയതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഫെസ്റ്റ് സംഘാടക സമിതിയുടെ മേൽനോട്ടക്കാരനായ യൂണിവേഴ്സിറ്റി യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിയെ അന്വേഷണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ വിസി യുടെ നടപടി പിൻവലിക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്താൻ വിസിയോ സിൻഡിക്കേറ്റോ തയ്യാറില്ല എന്നുള്ളതിന്റെ സൂചനയാണ് പി. കെ ബേബിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിന് കാരണമെന്നും ആക്ഷേപമുണ്ട്.