കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു1 min read

28/11/2023
എറണാകുളം: കൊച്ചി  ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ  മരിക്കാനിടയായ സാഹചര്യം
വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു.  സുരക്ഷാ വീഴ്ച അടക്കം   പരിശോധിക്കണം.
ആലുവ റൂറൽ എസ്.പിക്കും  കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്.
സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച്  സമർപ്പിച്ച പരാതിയിലാണ്  നടപടി. ഒറ്റ വാതിൽ  മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം  ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.
സിറ്റിംഗ്  ഇന്ന്
എറണാകുളം : മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ( 28 / 11/ 23) രാവിലെ 10.30 ന് ആലുവ പാലസിൽ സിറ്റിംഗ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *