8/7/23
SS ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രം “ലിറ്റിൽ ഹാർട്ട് ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും URF വേൾഡ് റെക്കോർഡ് ദാന ചടങ്ങും തിരുവനന്തപുരം പ്രസ് ക്ലബ് എസി ഹാളിൽ നടന്നു.
ഇൻഡിപെൻഡന്റ് സിനിമ ബോക്സ് നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്ത “എന്ന് സാക്ഷാൽ ദൈവം ” എന്ന ചലച്ചിത്രം 16 മണിക്കൂറിൽ താഴെ സമയം എടുത്ത് ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാക്കി, ഓറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു .
ഈ നേട്ടത്തിന് ലഭിച്ച യുആർഎഫ് ലോക റെക്കോർഡ് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ചലച്ചിത്ര സംവിധായകൻ രാജസേനൻ , ചലച്ചിത്ര നിർമ്മാതാവ് കല്ലിയൂർ ശശി എന്നിവർ ചേർന്ന് ചലച്ചിത്രത്തിന്റെ മെമ്പേഴ്സിന് സമ്മാനിച്ചു.
പ്രൊഡ്യൂസർ എന്ന നിലയിൽ ദീപു RS ചടയമംഗലം URF വേൾഡ് റെക്കോർഡ് സ്വീകരിച്ചു.
ചലച്ചിത്ര നടൻ ജോബി,നിർമാതാവ് കല്ലിയൂർ ശശി എന്നീ വിശിഷ്ടാതിഥികൾ ചേർന്ന് -“ലിറ്റിൽ ഹാർട്ട്സ് ” ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്ക് പോസ്റ്റർ നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.,
ചടങ്ങിൽ നെയ്യാറ്റിൻകര MLA കെ ആൻസലൻ അധ്യക്ഷനായിരുന്നു.
ചലച്ചിത്രഗാന രചയിതാവ് ദീപു ആർഎസ് ചടയമംഗലം സ്വാഗതം ആശംസിച്ചു.
അജയ് തുണ്ടത്തിൽ, ചാല കുമാർ, ടി സുനിൽ പുന്നക്കാട്, സന്തോഷ് ശിവദാസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുദർശനൻ റസൽ പുരം നന്ദി രേഖപ്പെടുത്തി.