തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച റംസാൻ നിലാവ് 2025 ഈദ് ഗാന വസന്തവും, ലഹരി വിരുദ്ധ ക്യാമ്പയിനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ഡോ. ഗീതാഷാനവാസ് കൃതജ്ഞതയും പറഞ്ഞു. പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ മുഖ്യാതിഥിയായിരുന്നു.
ലൂഥറൻ സഭാ മേജർ ആർച്ച് ബിഷപ്പ് ഡോ. റോബിൻസൺ ഡേവിഡ് റംസാൻ സന്ദേശം നൽകി. ചലച്ചിത്ര-സീരിയൽ താരവും, ജീവകാരുണ്യ പ്രവർത്തകയുമായ അഞ്ജിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ്, എം.എച്ച്. സുലൈമാൻ, വിനയ് ചന്ദ്രൻ നായർ, ഷീല വിശ്വനാഥ്, അഡ്വ. ഫസിഹാ റഹീം, ഷാജിമോൻ ഇടുക്കി, ആയില്യം വിജയകുമാർ, ഷംസ് ആബ്ദീൻ, ആറ്റിങ്ങൽ സുരേഷ്, സമീർ കെ. തങ്ങൾ, റെജീന പെരിന്തൽമണ്ണ, സജിത സഞ്ജയൻ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള പുരസ്കാരവിതരണവും നടത്തി. അഗതികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. തുടർന്ന് മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി അൻപതോളം ഗായകർ പങ്കെടുത്തഈദ് ഗാനവസന്തവും, നൃത്തവും അരങ്ങേറി.”
2025-04-18