തിരുവനന്തപുരം : സംഗീത സംവിധായകൻ
ജി. ദേവരാജന്റെ ഓർമ ദിനത്തോടനുബന്ധിച്ച് ഗായകനും ഗാന രചയിതാവുമായ അജയ് വെള്ളരിപ്പണ നയിക്കുന്ന സംഗീത സന്ധ്യ ‘ദേവരാഗ സംഗീതം ‘ മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷനായിരിക്കും. ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യും. റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിക്കും. ചന്ദ്രശേഖർ, ശങ്കർ, രാധിക എസ്. നായർ, വിനയചന്ദ്രൻ നായർ, വിജു, യമുന ചേർത്തല,ഷൈലജ ചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിക്കും.