ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു1 min read

9/4/23

കണ്ണൂർ :ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം  മുഖ്യമന്ത്രി നിർവഹിച്ചു.കായിക രംഗത്തിന് ഉണർവ്വേകാനുള്ള എൽഡിഎഫ് സർക്കാരിന്റെ സമഗ്രനടപടികളുടെ ഭാഗമായാണ്അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം നാടിന്  സമ്മാനിച്ചതെന്ന്മുഖ്യമന്ത്രി പറഞ്ഞു.

ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. 66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള ഗ്രൗണ്ട് ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാനാവുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമ്മാണം. പവലിയനിൽ ഉൾപ്പടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

കായികലോകത്ത് കേരളത്തിന്റെ യശസ്സ് വാനോളമുയർത്താൻ കൂടുതൽ പ്രതിഭകളെ വാർത്തെടുക്കാൻ നമുക്കാകണം. ഇതിനായി ഗ്രാമീണ കായിക മേഖലയെ ശക്തിപ്പെടുത്തുക, പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുക, പ്രാദേശികമായി കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ സമഗ്ര നടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നു. പ്രതിഭാശാലികളും അരോഗദൃഢഗാത്രരുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാൻ നമുക്കൊന്നിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *