മികച്ച അവാർഡുകളുമായി ധൂമവും, സനിൽ കണ്ടമുത്താനും1 min read

 

മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് ഭ്രാന്തമായി അലയുന്ന ആദർശ് എന്ന കഥാപാത്രമായി സനിൽ കണ്ട മുത്താൻ എന്ന നടൻ ശ്രദ്ധേയനാകുന്നു. തമിഴ്, മലയാളം സിനിമാ സംവിധായകനും, ക്യാമറാമാനുമായ യുവാൻ സംവിധാനം ചെയ്ത ധൂമം എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ഈ നടൻ ശ്രദ്ധേയനായത്.

ഐ.സി.എഫ്.എഫ് 23 ഫെസ്റ്റീവലിൽ ,സനിൽ മികച്ച നടനായും . ധൂമം മികച്ച ചിത്രവുമായി മാറി.7SNEIFFestivel, TSIFFestivel, SIFFestivel എന്നീ ഫെസ്റ്റുകളിലും ബെസ്റ് ആക്ടർ അവാർഡ് സനിലും, മികച്ച ചിത്രത്തിനുള്ള അവാർഡ് ദൂമവും നേടി.

കോകില ഫിലിംസ്, എമിരെട്സ്, ഓസ്മ മീഡിയ, പ്രസോബ് കൈലാസ് എന്നിവരുടെ റാമ്പുകളിൽ നിറസാന്നിധ്യമായ സനിലിൻ്റെ അഭിനയ മികവിനെ മുതലാക്കാൻ ധൂമത്തിന് കഴിഞ്ഞു.മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ശക്തമായ മെസേജാണ് ദൂമം നൽകുന്നത്.

കൽഹാര പ്രസൻ്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന, ക്യാമറ, സംവിധാനം -യുവാൻ, കഥ – മാത്യൂസ്, സംഗീതം – രവിമേനോൻ ,എഡിറ്റിംഗ് – മനോഷ് ശിവറാം, പി.ആർ.ഒ- അയ്മനം സാജൻ
സനിൽ കണ്ടമുത്താൻ, ശ്രീജിത്ത് മാവേലി, മനോജ് പാടൂർ, പ്രവീൺ, ബോംബെ ഹമീദ്, ബാദുഷ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *