ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു1 min read

 

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ്കുമാർ തിരുവനന്തപുരത്ത് റിലീസ് ചെയ്തു.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസ് ഫെബ്രുവരി മാസം ചിത്രം റിലീസ് ചെയ്യും.

ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.

വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് – ഹാരിഷ് മണി, ആർട്ട് – ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം – റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ – അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ – ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – ക്യപാനിധി സിനിമാസ്

സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ,ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *