കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ വരുന്നു!1 min read

 

കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ. ന്യൂജെൻ പെൺകുട്ടികൾ എന്നു വേണമെങ്കിൽ പറയാം. പുതിയ തലമുറയിലെ പെൺകുട്ടികളുടെ എല്ലാ വിധ സ്വഭാവഗുണങ്ങളുമുണ്ട് ഇവർക്ക് .ഒരു കമ്പനിയിലെ ജോലിക്കാരാണിവർ. സങ്കീർണ്ണമായ ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ നാല് പെൺകുട്ടികളെ ഡയൽ 100 എന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാം.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു.കൃപാനിധി സിനിമാസ് മാർച്ച് 8 ന് ചിത്രം റിലീസ് ചെയ്യും.

സുന്ദരികളാണ് നാല് പെൺകുട്ടികളും. പക്ഷേ, കൈയ്യിലിരുപ്പ് മോശം.ആൺകുട്ടികളെ വെല്ലുന്ന ഇനം. ഇവരിൽ ഒരു പെൺകുട്ടി ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയാണ്.അതുകൊണ്ട് തന്നെ ഇവരുടെ ഇടയിൽ സങ്കീർണ്ണമായ പല പ്രശ്നങ്ങളും ഉണ്ടായി. തുടർന്ന് ഞെട്ടിപ്പിക്കുന്ന പല സംഭവ പരമ്പരകളാണ് അരങ്ങേറിയത്!കുഴപ്പക്കാരികളായ പെൺകുട്ടികൾ എന്തൊക്കെയാണ് ഒപ്പിച്ചു വെച്ചത് ?

ബിഗ് ബോസ് ഫെയിം സൂര്യ, മീരാ നായർ, അർച്ചന ,ശേഷിക മാധവ് എന്നിവരാണ് കുഴപ്പക്കാരികളായ പെൺകുട്ടികളായി എത്തുന്നത്.സന്തോഷ് കീഴാറ്റൂർ, നിർമ്മാതാവ് വിനോദ് രാജ് എന്നിവർ പോലീസ് ഓഫീസർമാരായും എത്തുന്നു.

വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് – ജി.കെ.ഹാരിഷ് മണി, ആർട്ട് – ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം – റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ – അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ – ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – ക്യപാനിധി സിനിമാസ്
സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ,ശേഷിക മാധവ്, അർച്ചനകൃഷ്ണ,രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *